ബഹ്‌റൈനില്‍ വില്യാപ്പള്ളി സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

0
942

മനാമ: ബഹ്‌റൈനിലെ റിഫയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. SUBITH-V-3-2 - Copyവില്ല്യാപ്പള്ളി തച്ചര്‍പൊയില്‍ അബ്ദുല്‍ ലത്തീഫ് (46) ആണ് മരിച്ചത്. താമസ സ്ഥലത്തു നിന്ന് ഉറക്കമെഴുന്നേറ്റയുടന്‍ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി ബഹ്‌റൈനിലുള്ള അബ്ദുല്‍ ലത്വീഫിന്റെ കുടുംബം നാട്ടിലാണ്. തച്ചര്‍പൊയില്‍ മൂസയാണ് പിതാവ്. മാതാവ് പരേതയായ ഖദീജ. സക്കീര്‍, ഫൈസല്‍, സലീം എന്നീ സഹോദരങ്ങള്‍ ബഹ്‌റൈനിലുണ്ട്. ഇവരെ കൂടാതെ ഷൗക്കത്ത്, സിദ്ധീഖ്, നസീമ എന്നീ സഹോദരങ്ങളുമുണ്ട്. റോസ്‌നയാണ് ലത്വീഫിന്റെ ഭാര്യ. ലബീബ, ലിയാന, ലുത്ഫ എന്നിവര്‍ മക്കളാണ്. 

yy - Copy