‘നയാപൈസ’ അരങ്ങിലേക്ക്

0
353

കോഴിക്കോട്: കേരളത്തില്‍ പെയ്ത ദുരന്ത മഴയുടെ ബാക്കിപത്രമായ മലയാളിയുടെ മനസിലേക്ക് സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ്പ്രത്യാശയുടെയും കൈത്തിരി വെട്ടവുമായി കോഴിക്കോട് നവചേതനയുടെ ‘നയാപൈസ’ അരങ്ങിലേക്ക്.
SUBITH-V-3-2 - Copyഒന്നും ഒന്നും കൂട്ടി ഇമ്മിണി വല്യൊന്നാക്കിയ ബേപ്പൂര്‍ സുല്‍ത്താന്റെ നാല് പ്രണയ കഥകളുടെ നാടകയാത്രയാണ് ‘നയാപൈസ’. ബാല്യകാലസഖി, പ്രേമലേഖനം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, തങ്കം ഇവയുടെ ജീവിതഗന്ധിയായ ഒത്തുചേരലാണ് ഈ നാടകം. സുരേഷ്ബാബു ശ്രീസ്ഥ, മനോജ് നാരായണന്‍ കൂട്ടുകെട്ടില്‍ പിറന്ന നാടകമായ ‘നയാപൈസ’ 21 ന് ഞായറാഴ്ച വൈകുന്നേരം ആറിന് കോഴിക്കോട് ഗവ: മോഡല്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറും. കെ.ടി.കുഞ്ഞിക്കണ്ണന്റെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കള്‍ മുഖാതിഥികളാവും. 

ബേപ്പൂര്‍ സുല്‍ത്താന്‍ തീര്‍ത്ത നാലു പ്രണയകഥാ സുബര്‍ക്കങ്ങള്‍ ചേര്‍ത്ത് ഇമ്മിണി വല്യൊരു ലോകത്തിനു മുന്നിലേക്ക് ഒരു നാടകവെളിച്ചം എന്നതാണ് ഈ കലാസൃഷ്ടിയുടെ പ്രത്യേകത. കരിവെള്ളൂര്‍ മുരളി, ഉദയകുമാര്‍ അഞ്ചല്‍, ആര്‍ടിസ്റ്റ് സുജാതന്‍, ഉഷചന്ദ്രബാബു എന്നിവര്‍ അണിയറയില്‍ കൈകോര്‍ത്തിരിക്കുന്നു.

yy - Copy