രക്തസാക്ഷികളായ പോലീസുകാര്‍ക്കായി സ്മൃതിദിന സൈക്കിള്‍റാലി

0
202

വടകര: കര്‍മവഴിയില്‍ രക്തസാക്ഷികളാവേണ്ടിവന്ന രാജ്യത്തെ മുപ്പത്തയ്യായിരത്തോളം പോലീസുദ്യോഗസ്ഥരുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പിച്ച് പോലീസ് വടകരയില്‍ സ്മൃതിദിന സൈക്കിള്‍റാലി സംഘടിപ്പിച്ചു. റാലിക്ക് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
yy - Copyകണ്ണൂര്‍ജില്ലാ പോലീസ്, കോഴിക്കോട് സിറ്റി, റൂറല്‍ ജില്ലാ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്മൃതിദന സൈക്കിള്‍റാലി നടത്തിയത്. 1959 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി കാക്കവെ നാടിനു വേണ്ടി ജീവന്‍ ബലിയര്‍പിച്ചവര്‍ ഉള്‍പെടുയള്ളവര്‍ക്ക് സ്മരണാഞ്ജലി അര്‍പിച്ചാണ് ഒക്ടോബര്‍ 21 സ്മൃതിദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ സൈക്കിള്‍ റാലി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇരിങ്ങല്‍ സര്‍ഗാലയയില്‍ സമാപിച്ചു. റൂറലിലെ എല്ലാ എസ്എച്ച്ഒമാരും റാലിയില്‍ അണിചേര്‍ന്നതായി റൂറല്‍ എസ്പി ജി.ജയദേവ് പറഞ്ഞു.
പോലീസ് സേനയുടെ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ഡ്യൂട്ടിക്കിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥരുടെ മഹത്തായ സേവനം ഓര്‍മിപ്പിക്കാനും ഇവരുടെ ത്യാഗപൂര്‍ണമായ രാജ്യസേവനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമുള്ള സൈക്കിള്‍റാലിയെ ലയണ്‍സ് ക്ലബ് മുന്‍ ഗവര്‍ണര്‍ കെ.സുജിത്ത് അഭിവാദ്യം ചെയ്തു.

SUBITH-V-3-2 - Copy