സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

0
206

വടകര: ഭാരത സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന അനുസരിച്ച് വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറുന്തോടിയില്‍ പ്രവര്‍ത്തിക്കുന്ന വടകര എഞ്ചിനിയറിങ് കോളജിലാണ് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോഴ്‌സുകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നത്.
സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷന്യന്‍, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി SUBITH-V-3-2 - Copyഓപറേറ്റര്‍ (യോഗ്യത പത്താം തരം ജയിച്ചിരിക്കണം), ഡിടിഎച്ച് സെറ്റ് ടോപ് ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസ് ടെക്‌നീഷ്യന്‍ (എട്ടാം തരം ജയിക്കണം) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും അസല്‍ ആധാര്‍ കാര്‍ഡും അതിന്റെ കോപ്പിയും കളര്‍ ഫോട്ടോയുമായി 22 മുതല്‍ വടകര എഞ്ചിനിയറിങ് കോളജ് ഓഫിസില്‍ വന്ന് അപേക്ഷ നല്‍കണം. അവസാന തിയതി ഈ മാസം 26 ആണ്. വിവരങ്ങള്‍ക്ക് 8921838645, 9497279205 നമ്പറില്‍ ബന്ധപ്പെടാം.

yy - Copy