എംഎസ്‌സിയില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി ശ്രീനന്ദന

0
1509

നാദാപുരം: എംജി യൂനിവേഴ്‌സിറ്റി എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ ശ്രീനന്ദന (ശ്രീക്കുട്ടി) നാദാപുരത്തിന്റെ അഭിമാനമായി. പേരോട് സ്വദേശിയും നാദാപുരം റോയല്‍ ജ്വല്ലറി ഉടമയുമായ കൊയിലോത്ത് yy - Copyദാസന്റെ മകളാണ് ശ്രീനന്ദന. തിരുവല്ല തുരുത്തിക്കാട് ബിഷപ്പ് അബ്രഹാം മെമ്മോറിയല്‍ കോളജിലാണ് എംഎസ്‌സിക്ക് പഠിച്ചത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന യുവജനോത്സവങ്ങളില്‍ ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും വിജയിയായ ശ്രീനന്ദന ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍ സിംഗറില്‍ അവസാന റൗണ്ടിലെത്തിയിരുന്നു. മഴവില്‍ മനോരമയിലെ ഇന്ത്യന്‍ വോയ്‌സിലും പങ്കെടുത്തു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പേരോട് ഹയര്‍ സെക്കന്ററിയിലും പ്ലസ്ടു ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററിയിലും ബിരുദം മടപ്പള്ളി ഗവ. കോളേജിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചതിന് ശേഷം ബിരുദാനന്തര ബിരുദത്തിന് തിരുവല്ല തുരുത്തിക്കാട് ബിഷപ്പ് അബ്രഹാം മെമ്മോറിയല്‍ കോളജില്‍ ചേരുകയായിരുന്നു. മാതാവ്: ഇന്ദിര.സഹോദരങ്ങള്‍ ദിജി, ധന്യ.

SUBITH-V-3-2 - Copy