ചേര്‍ത്തലയില്‍ വാഹനാപകടം; വടകര സ്വദേശി മരിച്ചു

0
1796

വടകര: ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. ചോമ്പാല വലിയപറമ്പത്ത് പരേതനായ ഭാസ്‌കരന്റെ മകന്‍ ജിജി (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറിന് ചേര്‍ത്തല എസ്എന്‍ കോളജിനു സമീപമായിരുന്നു അപകടം. ലോറി ഡ്രൈവറായ ജിജി SUBITH-V-3-2 - Copyറോഡരികില്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടയില്‍ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മരണം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ചൊവാഴ്ച രാവിലെ ഒന്‍പതിന് വീട്ടു വളപ്പില്‍ നടക്കും. ചന്ദ്രിയാണ് മാതാവ്. ഭാര്യ:സഞ്ജന. മകന്‍:ധാര്‍മിക്. സഹോദരങ്ങള്‍: ഷില്‍ജ, പരേതനായ ഷിംജിത്ത്.

SK copy