വടകരയില്‍ രൂക്ഷമായ കടലാക്രമണം; മുപ്പതോളം വീടുകള്‍ ഭീഷണിയില്‍

0
639

വടകര: മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം. തീരം കടലെടുത്തതിനു പുറമെ വീടുകളില്‍ വരെ വെള്ളം കയറുകയാണ്.
അഴിത്തല, കൊയിലാണ്ടിവളപ്പ്, പാണ്ടികശാല, മുകച്ചേരി, ആവിക്കല്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്. മുപ്പതോളം വീടുകള്‍ കടലാക്രമണ SUBITH-V-3-2 - Copyഭീഷിയിലാണ്. ഇന്നു പുലര്‍ച്ചെയാണ് സ്ഥിതി രൂക്ഷമായത്. തെങ്ങോളം ഉയരത്തിലുള്ള തിരമാലകള്‍ കടല്‍ഭിത്തി തകര്‍ത്ത് മുന്നേറുകയാണ്. വീട്ടുകാര്‍ ഉറക്കമിളിച്ചാണ് നേരം വെളുപ്പിച്ചത്.
തീരദേശ പോലീസും ലോക്കല്‍ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടം കണക്കിലെടുത്ത് കുടുംബങ്ങള്‍ മാറണമെന്ന നിര്‍ദേശമുണ്ട്. ഇതിനായി സൈക്ലോണ്‍ ഷെല്‍ട്ടര്‍ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ കുടുംബങ്ങള്‍ തീരത്ത് നിന്ന് മാറാന്‍ കൂട്ടാക്കുന്നില്ല. കടലാക്രമണം തടയാന്‍ ശാശ്വതമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

SK copy