ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
145

നാദാപുരം: ക്ഷീര വികസന വകുപ്പിന്റെയും തൂണേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ പാലിന്റെ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് SK copyപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാലിന്റെ പരിശോധന, വില നിര്‍ണയം, ഗുണമേന്മ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവല്‍ക്കരണ ക്ലാസ് നടന്നത്. വൈസ് പ്രസിഡന്റ് ടി.എം.ചന്ദ്രി അധ്യക്ഷത വഹിച്ചു. കെ.ചന്തു, എന്‍.കെ.സാറ, സി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശുദ്ധമായ പാല്‍ ഉല്‍പാദനത്തെ കുറിച്ച് ആര്‍.രശ്മിയും പാലിന്റെ ഗുണനിലവാരത്തെ കുറിച്ച് പി.മുഹമ്മദ് നവാസും ക്ലാസെടുത്തു.

SUBITH-V-3-2 - Copy