മലയോര ഹൈവേ സ്ഥലമെടുപ്പ് തുടങ്ങി; ഗ്രാമീണര്‍ പ്രതീക്ഷയില്‍

0
341

വിലങ്ങാട്: നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു. വാണിമേല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കന്നുകുളം മുതല്‍ പുല്ലുവാ വരെയുള്ള സ്ഥലങ്ങളിലെ ഭൂമി കുറ്റിയടിച്ച് മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് SK copyവ്യാഴാഴ്ച്ച ആരംഭിച്ചത്. കൂളിക്കുന്നില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് അളവെടുപ്പ്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍ കുറ്റിയടിക്കല്‍ ഉദ്ഘാടനം ചെയതു. മെമ്പര്‍മാരായ കെ.പി.രാജീവന്‍, എന്‍.പി.ദേവി, എന്‍.പി.വാസു, കെ.ടി.ബാബു, പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈവെ വരുന്നതോടെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഗതാഗത സൗകര്യം ലഭിക്കുമെന്നതിനാല്‍ ഏറെ താത്പര്യത്തോടെയാണ് നാട്ടുകാര്‍ ഈ റോഡിനെ കാണുന്നത്. മുടിക്കല്‍ മുതല്‍ പുതുക്കയം വരെ വ്യാഴാഴ്ച കുറ്റിയടിച്ചു. ബാക്കിയുള്ള ഭാഗങ്ങളില്‍ നാളെ മുതല്‍ ആളവെടുപ്പ് തുടരും.

SUBITH-V-3