ഈസി ഇംഗ്ലീഷ് പദ്ധതിയുമായി തോടന്നൂര്‍ യുപി

0
362

 

വടകര: ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു കര്‍മപദ്ധതിയുമായി തോടന്നൂര്‍ യുപി സ്‌കൂള്‍. ഇംഗ്ലീഷിനെ അടുത്തറിയാനും ഭാഷ എളുപ്പത്തില്‍ പ്രയോഗിക്കാനുമുള്ള പദ്ധതിയായ SUBITH-V-3-2 - Copy‘ഇംഗ്ലീഷ് എംപവര്‍മെന്റ് പ്രോഗ്രാ’മിന്റെ ഉദ്ഘാടനം സാഹിത്യ പ്രവര്‍ത്തകനും മണിയൂര്‍ ടി ടിഐ പ്രിന്‍സിപ്പലുമായ രാജന്‍ ചെറുവാട്ട് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് ക്ലാസ് ലൈബ്രറി ശക്തിപ്പെടുത്തുന്നതിനും സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ പരിശീലനം നല്‍കാനും തീരുമാനിച്ചു. പ്രധാനാധ്യാപകന്‍ സി.കെ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.ജീവാനന്ദ്, കെ.സജിത , ശോഭന, അഭിഷേക് എന്നിവര്‍ സംസാരിച്ചു.

SK copy