മാനവികം കൂട്ടായ്മക്ക് കല്ലാച്ചിയില്‍ തുടക്കമായി

0
237

 

നാദാപുരം: ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ 2742 യൂണിറ്റ് കേന്ദ്രങ്ങളില്‍ ‘തുലയട്ടെ വര്‍ഗീയത, പുലരട്ടെ മാനവിക ഐക്യം, നമുക്കൊത്തുചേരാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മാനവികം ബഹുജന കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കല്ലാച്ചിയില്‍ നടുന്നു. കാക്കാറ്റില്‍ SK copyയൂണിറ്റില്‍ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പി.രാഹുല്‍ രാജ് മാനവിക പ്രതിഞ്ജ ചൊല്ലി
എ.കെ.ബിജിത്ത് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.കുഞ്ഞികൃഷ്ണന്‍, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് വി.വസീഫ്, ജില്ല ജോയന്റ് സെക്രട്ടറി പി.സി.ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.അഭീഷ്, കെ.ടി.കെ.സ്വാതി, പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ടി. കണാരന്‍ സ്വാഗതം പറഞ്ഞു.

SUBITH-V-3-2 - Copy