ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയം: പി.പി.സുനീര്‍

0
234

നാദാപുരം : നരേന്ദ്രമോദിയെ ഇന്ത്യയില്‍ അധികാരത്തിലെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ്അംഗം പി.പി.സുനീര്‍ പറഞ്ഞു. നേരത്തെ പൊതു മിനിമം പരിപാടിയുടെ SK copyഅടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന്റേയും മറ്റ് മതേതര പാര്‍ട്ടികളുടേയും പിന്തുണയോടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പൊതുമിനിമം പരിപാടി മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഒരു കാര്യവും പിന്തുണ നല്‍കുന്നവരോട് ആലോചിക്കാതെ തീരുമാനിച്ചു. ജനദ്രോഹ പരിപാടികള്‍ നടപ്പിലാക്കുന്നത് രാജ്യത്തോടും ജനങ്ങളോടും കൂറുള്ള ഇടത് പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാകാതെ വന്നപ്പോഴാണ് യുപിഎ സര്‍ക്കരിനുള്ള പിന്തുണ പിന്‍വലിച്ചത്.
സിപിഐ കുറ്റ്യാടി മണ്ഡലം കാല്‍നട ജാഥ അരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി എല്ലാ മേഖലയിലും വര്‍ഗീയത കുത്തിക്കയറ്റുകയാണ്. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന SUBITH-V-3-2 - Copyകൗണ്‍സില്‍ അംഗം ആര്‍.ശശി, ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി, മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍, ജാഥാ ലീഡര്‍ കെ.കെ.കുമാരന്‍, ഉപ ലീഡര്‍ കോറോത്ത് ശ്രീധരന്‍, ഒ.രവീന്ദ്രന്‍, ചന്ദ്രന്‍ പുതുക്കുടി, അഭിജിത്ത് കോറോത്ത്, തുമ്പോളി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജാഥ വെള്ളിയാഴ്ച കക്കട്ട്, മൊകേരി, കുറ്റ്യാടി, കേളോത്ത് മുക്ക് എന്നിവിടങ്ങലിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് ആറിനു വേളം പെരുവയലില്‍ സമാപിക്കും.