നാദാപുരം വരിക്കോളിയില്‍ കടക്കു നേരെ ബോംബേറ്

0
512

 

നാദാപുരം: നാദാപുരം പഞ്ചായത്തിലെ വരിക്കോളി ഒമ്പത്കണ്ടത്തില്‍ കടക്കു നേരെ ബോംബേറ്. പറമ്പത്ത് വാസുവിന്റെ അടഞ്ഞ് കിടക്കുന്ന കടക്കു നേരെ രാത്രി എട്ടരയോടെയാണ് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത്കണ്ടം പാറയില്‍ SK copyക്ഷേത്ര പരിസരത്തെ ഡിവൈഎഫ്‌ഐ സമ്മേള ന സ്വാഗത സംഘം ഓഫീസിനു സമീപം സ്‌ഫോടനം നടന്നിരുന്നു. ഇതിന്നു പിന്നാലെയാണ് വീണ്ടും ബോംബേറ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടവരാന്തയില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. നാടന്‍ ബോംബാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ മാസം അഞ്ചിന് ഒമ്പത്കണ്ടം റോഡില്‍ രാത്രി സ്‌ഫോടനം നടന്നിരുന്നു. നാദാപുരത്ത് നിന്നും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

SUBITH-V-3-2 - Copy