ആയഞ്ചേരി ഉപതെരഞ്ഞെടുപ്പ്: കനത്ത പോളിംഗ്

0
528

വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പൊയില്‍പാറയില്‍ പോളിംഗ് തുടങ്ങി. പൊന്മേരി എല്‍പി സ്‌കൂളില്‍ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിംഗാണ് അനുഭവപ്പെടുന്നത്. സിപിഎമ്മിലെ സുനിത മലയിലും കോണ്‍ഗ്രസിലെ ഉഷ നാലുപുരക്കലും ബിജെപിയിലെ റഷില എള്ളോടിയുമാണ് സ്ഥാനാര്‍ഥികള്‍. SUBITH-V-3-2 - Copyവാര്‍ഡ് മെമ്പറായിരുന്ന എം.എസ്.ഷീബ (സിപിഎം) ജോലി കിട്ടിയതിനാല്‍ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്നുറോളം വോട്ടിന് സിപിഎം വിജയിച്ച വാര്‍ഡാണിത്. പതിനേഴംഗ ഭരണസമിതിയില്‍ നിലവില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ജയപരാജയം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. ജില്ലയില്‍ ഇന്ന് നടക്കുന്ന ഏക ഉപതെരഞ്ഞെടുപ്പാണ് ആയഞ്ചേരി പൊയില്‍പാറയിലേത്.

SK copy