ഉപജില്ലാ കലോത്സവം നവംബറില്‍; സ്വാഗതസംഘമായി

0
383

വാണിമേല്‍: നാദാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 7,8 തിയ്യതികളിലായി വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്തഗം അഹമദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ എന്‍.കെ മൂസ, വാണിമേല്‍ ഗ്രാമ പഞ്ചായത്ത് SK copyപ്രസിഡണ്ട് ഒ.സി ജയന്‍, ഹെഡ്മാസ്റ്റര്‍ സി.കെ.കുഞ്ഞബ്ദുല്ല, പി ടി.എ പ്രസിഡണ്ട കല്ലില്‍ മൊയു, എഇഒ എം കെ പ്രകാശന്‍, ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ ടി.രാജ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ വി.കെ.കുഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.
ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡണ്ട് ഒ.സി. ജയന്‍ (ചെയര്‍മാന്‍), ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ എന്‍.കെ മൂസ (ജനറല്‍ കണ്‍വീനര്‍). ഹെഡ്മാസ്റ്റര്‍ സി.കെ.കുഞ്ഞബ്ദുല്ല (കണ്‍വീനര്‍ ), എഇഒ എം.കെ പ്രകാശന്‍ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

SUBITH-V-3-2 - Copy