സെന്റ് ആന്റണീസ് സ്‌കൂളിനു സൗരോര്‍ജത്തിന്റെ കരുത്ത്

0
419

വടകര: ഊര്‍ജ സംരക്ഷണത്തിന്റെ പാഠങ്ങള്‍ പുതുതലമുറയില്‍ എത്തിക്കാന്‍ സര്‍ക്കാറിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആവിഷ്‌കരിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി സൗരോര്‍ജ പഠന ശില്പശാലയും സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശനവും വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലയാണ് കോഴിക്കോട്. പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായി സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച വിദ്യാലയമാണ് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍. രണ്ട് കിലോവാട്ടിന്റെ പ്ലാന്റ് ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിദിനം ഏഴ് യൂണിറ്റ് വൈദ്യുതി ലഭിക്കും. രണ്ടര ലക്ഷം രൂപയാണ് പ്ലാന്‍ഡ് സ്ഥാപിക്കാനുള്ള ചെലവ്. ഇതില്‍ എണ്‍പതിനായിരം രൂപ ഗുണഭോക്തൃ വിഹിതമായി വിദ്യാലയം നല്‍കുകയും ബാക്കി തുക സര്‍ക്കാര്‍ വഹിക്കുകയുമായിരുന്നു. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ 44 സ്‌കൂളുകളില്‍ പ്ലാന്റ് സ്ഥാപിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇവ SUBITH-V-3-2 - Copyനടപ്പാക്കുക. ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി കാര്‍ബണ്‍ സന്തുലിത വിദ്യാലയമായി മാറുന്ന സ്‌കൂളുകള്‍ക്കാണ് ഇവ നല്കുക. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളിലും സ്‌കൂളുകളിലും ഉള്ള വൈദ്യുതിബില്‍ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണം. ഇതോടൊപ്പം കാര്‍ബണ്‍ നിര്‍ഗമനം തടയുക, ഭക്ഷണം, ജലം എന്നീവ പാഴാക്കാതിരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തണം. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
വിദ്യാഭ്യാസ ജില്ലാതല ഊര്‍ജ കോണ്‍ഗ്രസ് നവംബറില്‍ നടക്കും. കാര്‍ട്ടൂണ്‍, ഉപന്യാസം, പ്രശ്‌നോത്തരി എന്നിവയിലാണ് ഇത്തവണ മത്സരങ്ങള്‍ ഉണ്ടാവുക. ശില്‍പശാലയുടെ ഉദ്ഘാടനം സി.കെ.നാണു എംഎല്‍എ SK copyനിര്‍വഹിച്ചു. സിസ്റ്റര്‍ രമ്യ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.സിജേഷ്, വടയക്കണ്ടി നാരായണന്‍, സുനില ജോര്‍ജ്, സി.ബി.മഞ്ജുഷ, ലിജി എലിസബത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ശില്പശാലക്ക് എത്തിച്ചേര്‍ന്നു. സ്‌കൂളിന്റെ മൂന്നാം നിലയില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിച്ച് നേരിട്ട് പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.