തപാലാപ്പാസീല്‍ അമ്പരപ്പോടെ വിദ്യാര്‍ഥികള്‍

0
170

വളയം: തപാല്‍ ദിനത്തോടനുബന്ധിച്ച് കുയ്‌തേരി എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശനം നടത്തി. ആശയ വിനിമയത്തിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാലത്ത് പോസ്റ്റോഫീസ് പ്രവര്‍ത്തനങ്ങളും SK copyഉപകരണങ്ങളും വിദ്യാര്‍ഥികള്‍ അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. അധ്യാപകന്‍ ആര്‍.ശ്രീരാജിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഭൂമിവാക്കല്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചത്. പോസ്റ്റ്മാസ്റ്റര്‍ പ്രവീണ്‍ പ്രവര്‍ത്തനങ്ങളും മറ്റും വിശദീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ വിസ്മയം കൊണ്ടു. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ഓരോരുത്തരും പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് സന്ദേശവും എഴുതി പോസ്റ്റ് ചെയ്താണ് മടങ്ങിയത്.

SUBITH-V-3-2 - Copy