കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം: സര്‍വെ തുടങ്ങി

0
360

വടകര: മണിയൂര്‍ പഞ്ചായത്തിലെ കുട്ടോത്ത്-അട്ടക്കുണ്ട്കടവ് പാലം വരെയുള്ള റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് സര്‍വെ തുടങ്ങി. 11.6 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ഇരുവശത്തേയും വീടുകള്‍, സ്ഥലം, സ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥിതിവിവര കണക്കാണ് ശേഖരിച്ചത്.
കോളജ് ഓഫ് എഞ്ചിനിയറിംഗിലെ 65 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാരാണ് ആദ്യവട്ട സര്‍വെ നടത്തിയത്. കേരള വളണ്ടറി ഹെല്‍ത്ത് SK copyസര്‍വീസിനെയാണ് റോഡ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയത്. കുട്ടോത്ത് ജംഗ്ഷന്‍ മുതല്‍ അട്ടക്കുണ്ട്കടവ് പാലം വരെയുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അറുനൂറോളം ഫോറങ്ങള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയതായി പ്രോഗ്രാം ഓഫിസര്‍ ടി.കെ. പ്രശാന്ത് അറിയിച്ചു. അധ്യാപകരായ പി.കെ.മഫീദ്, ആര്‍.വിജയന്‍, എന്‍എസ്എസ് ലീഡര്‍ മിഥുന്‍ രാധ്, പി.കെ.അമല്‍, എന്‍.ശ്രീകാന്ത്, മിഥുന്‍ ശങ്കര്‍, സ്‌നേഹ, കാബില്‍, അര്‍ഷ, ജ്യോതിസ് എന്നിവര്‍ നേതൃത്വം നല്‍കി.

SUBITH-V-3-2 - Copy