സ്‌നേഹ സദ്യയും പുസ്തകങ്ങളുമായി രക്തദാതാക്കള്‍

0
314

എടച്ചേരി: തണലിലെ അന്തേവാസികള്‍ക്കൊപ്പം ആടിയും പാടിയും ഒരു പകല്‍ മുഴുവന്‍ ചെലവഴിച്ചും വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചും ബ്ലഡ് ഡോണേര്‍സ് പ്രവര്‍ത്തകര്‍. രക്തദാനത്തില്‍ മാത്രമല്ല എടച്ചേരി തണല്‍ അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വിരസതയകറ്റാന്‍ പുസ്തകങ്ങളും സ്‌നേഹ സദ്യയുമൊരുക്കി ശ്രദ്ധേയ സാന്നിധ്യമായി ബ്ലഡ് ഡോണേര്‍സ് SK copyകേരള പ്രവര്‍ത്തകര്‍.
തണലില്‍ നടത്തിയ പരിപാടിയില്‍ ഒട്ടനവധി പ്രമുഖരായ സാഹിത്യകാരന്മാര്‍, ഗായകര്‍, മിമിക്രി താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ബിഡികെ പ്രവര്‍ത്തകരും കലാകാരികളുമായ ശില്‍പ, ശ്രുതിലയ, മഞ്ജു കാവേരി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. തങ്ങളുടെ ദു:ഖങ്ങള്‍ മാറ്റിവെച്ച് തണല്‍ അന്തേവാസികള്‍ പഴയകാല ഗാനങ്ങളും മാപ്പിള പാട്ടുകളും ആലപിച്ചത് ഹൃദ്യമായി. നിറ കയ്യടികളോടെയാണ് ഇവ സദസ് സ്വീകരിച്ചത്. അന്‍സാര്‍ ചേരാപുരം സ്വാഗതമാശംസിച്ച ചടങ്ങില്‍ നിധിന്‍ മുരളി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. ബിഡികെ പ്രവര്‍ത്തകന്‍ നിയാസിന്റെ കൈയില്‍ നിന്നു പുസ്തകം ഏറ്റുവാങ്ങി കവയിത്രി അജിത കൃഷ്ണ മുക്കാളി പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു. തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജന്‍, ശ്രീധരന്‍, ബിഡികെ ജില്ലാ പ്രസിഡന്റ് സിറാജ് തവന്നൂര്‍, സെക്രട്ടറി ഫവാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇര്‍ഫാന്‍, രാഹുല്‍ കുഞ്ഞിപ്പള്ളി, ഇസ്മായില്‍ ഒഞ്ചിയം, വത്സരാജ് മണലാട്ട് എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം വരെ നീണ്ട SUBITH-V-3-2 - Copyപരിപാടിയില്‍ സുനില്‍ കോട്ടേമ്പ്രം, ജിനീഷ് കുറ്റിയാടി, പ്രബീഷ് കൃഷ്ണ, സബീഷ് വടകര, നിമിഷ, നിയാസ്, വിപിന്‍ ബാലന്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. വിശിഷ്ടാതിഥികള്‍ക്കും കലാകാരന്മാര്‍ക്കും ബിഡികെയുടെ സ്‌നേഹോപഹാരവും ചടങ്ങില്‍ നല്‍കി. ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ആട്ടവും പാട്ടും മാജിക്കും മിമിക്രിയും നിറഞ്ഞ ഒരു ദിനം തണലിലെ സഹോദരങ്ങള്‍ക്ക് സമ്മാനിച്ച് അവരെ സ്‌നേഹസദ്യ ഊട്ടിയ ചാരിതാര്‍ഥ്യത്തോടെയാണ് ബ്ലഡ് ഡോണേര്‍സ് കേരള പ്രവര്‍ത്തകര്‍ തണലില്‍ നിന്ന് ഇറങ്ങിയത്