കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി

0
263

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു. പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി SK copyനല്‍കുകയായിരുന്നു
റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡിവിഒആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങിയവയൊക്കെ വിശദമായി തന്നെ ഡിജിസിഎ പരിശോധിച്ചിരുന്നു.
11 വിദേശ വിമാനക്കമ്പനികള്‍, ആറ് ആഭ്യന്തര സര്‍വീസുകള്‍ എന്നിവരാണ് പ്രവര്‍ത്തനാനുമതിക്കായി കാത്തുനിന്നിരുന്നത്.
SUBITH-V-3-2 - Copyഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള സീറ്റുകള്‍ നിശ്ചയിക്കുന്നതും റൂട്ട് നല്‍കുന്നതുമായ നടപടികളും ഇതോടെ വേഗത്തിലാക്കും.
വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഐ നല്‍കുകയുണ്ടായത്.