സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

0
898

വടകര: സിപിഎം വടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാകൃഷ്ണന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് അടക്കാത്തെരു ഗണപതിക്ഷേത്രത്തിന് സമീപത്തെ വീടിനു നേരെ ബോംബേറുണ്ടായത്. അക്രമത്തില്‍ മുകള്‍ നിലയിലെ ബാല്‍ക്കണിയിലെ വാതില്‍ തകര്‍ന്നു. ഇരിപ്പിടത്തിനും കേട് പറ്റി. വീട്ടുകാര്‍ ഇരിക്കാറുള്ള ഇവിടെ ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. ഉടന്‍ SK copyവടകര പോലീസ് സ്ഥലത്തെത്തി. സംഭവത്തെ സിപിഎം അപലപിച്ചു. ബിജെപിയാണ് അക്രമത്തിനു പിന്നിലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഇന്നു വൈകീട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടക്കും.
കഴിഞ്ഞ ദിവസം തൊട്ടടുത്ത പ്രദേശമായ അറക്കിലാട് യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി നിധിന്റെ വീട്ടിനു നേരെ ബോംബേറുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറെന്നു കരുതുന്നു.

SUBITH-V-3-2 - Copy