നഗരസഭക്കെതിരെ പ്രതിഷേധം; കുഴിയെടുത്ത് മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞു

0
406

വടകര: റോഡരികിലും മറ്റും കൂട്ടിയിട്ട ജൈവ-അജൈവ മാലിന്യങ്ങള്‍ കോട്ടക്കടവില്‍ റയില്‍വേ സ്ഥലത്ത് കുഴിയെടുത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ദേശീയ പാതയിലെ പെരുവാട്ടിന്‍ താഴ മുതല്‍ മൂരാട് വരെയുള്ള പാതയോരങ്ങള്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ച ലോഡ് കണക്കിന് SK copyമാലിന്യങ്ങള്‍ തള്ളാനുള്ള നീക്കമാണ് ജനങ്ങളുടെ എതിര്‍പ്പ് കാരണം നടക്കാതെ പോയത്. ചൊവാഴ്ച ഉച്ചയോടെയാണ് മാലിന്യവുമായി ലോറിയെത്തിയത്. ഇതിനു പിന്നാലെ ജെസിബി ഉപയോഗിച്ച് റയില്‍വെ സ്ഥലത്ത് കുഴിയെടുക്കാനുള്ള നടപടികളും ആരംഭിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ മൊത്തമായി തള്ളാനുള്ള നീക്കമാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. റീ സൈക്ലിങ്ങിന് അയക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ഗിരീശന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളാനുള്ള നടപടിയുമായി മുന്നോട്ട് പോയി ഇതിനെ നാട്ടുകാര്‍ ഒറ്റക്കെട്ടായി തടയുകയായിരുന്നു. യാതൊരു കാരണവശാലും ഈ രൂപത്തില്‍ മാലിന്യം തള്ളാന്‍ ്അനുവദിക്കില്ലെന്നു നാട്ടുകാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശേഖരിച്ച മാലിന്യങ്ങള്‍ കോട്ടക്കടവില്‍ ദേശീയ പാതയോരത്ത് കുഴിച്ചു മൂടിയിരുന്നു. ഇത് സംബന്ധിച്ച് റയില്‍വേക്കും ദേശീയപാത പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കാനുള്ള SUBITH-V-3-2 - Copyതയ്യാറെടുപ്പിലാണ് നാട്ടുകാര്‍. സിറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി നടപടികളുമായി മുന്നോട്ട് പോകുന്ന നഗരസഭ തന്നെ പുതിയാപ്പില്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ട് ഉണ്ടായിട്ടും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.