എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് അവസാനിപ്പിക്കണം :യൂത്ത് കോണ്‍ഗ്രസ്

0
431

 

വടകര മടപ്പള്ളി കോളജില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം അക്രമം നടത്തിയ എസ്എഫ്‌ഐക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രാദേശിക സിപിഎം നേതാക്കളുടെ പാവയായിട്ടാണ് ചോമ്പാല എസ്‌ഐ SK copyപ്രവര്‍ത്തിക്കുന്നത്. യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാവുന്നില്ല.. ഇത് അക്രമം ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രേരണ നല്‍കുന്നു. ഒരു മാസത്തിനുള്ളില്‍ മടപ്പള്ളി കോളജില്‍ അക്രമത്തിനിരയായത് ആറ് കെഎസ്‌യു-എംആസ്എഫ് പ്രവര്‍ത്തകരാണ്. എന്നിട്ട് പോലും ക്രിയാത്മക നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. സംഘര്‍ഷ സമയത്ത് ഫോണ്‍ പോലും ഓഫ് SUBITH-V-3-2 - Copyചെയ്തിടുകയാണ് എസ്‌ഐ ചെയ്യുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം അതിനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് അഡ്വ : പി.ടി.കെ നജ്മല്‍ അധ്യക്ഷത വഹിച്ചു.
വി.പി.ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലോട്ട്, സുബിന്‍ മടപ്പള്ളി, രജിത്ത് കോട്ടക്കടവ്, അജിനാസ് താഴത്ത്, ജി.ശ്രീനാഥ്, പ്രബിന്‍ പാക്കയില്‍, സി. നിജിന്‍, ആര്‍.എസ്.സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.