പുഴയില്‍ മാലിന്യം തള്ളി; വാഹനം നാട്ടുകാര്‍ പിടികൂടി

0
230

നാദാപുരം: സൂപ്പര്‍മാര്‍ക്കറ്റിലെ മാലിന്യം മുണ്ടത്തോട് പുഴയില്‍ തള്ളിയ സംഭവത്തില്‍ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസ് കൈമാറി. നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലാസ്റ്റിക്ക് മാലിന്യം ചാക്കുകളില്‍ നിറച്ച് മുണ്ടത്തോട് പുഴയില്‍ തള്ളിയത്. വ്യാഴാഴ്ച്ച രാവിലെ മാലിന്യം കണ്ട നാട്ടുകാര്‍ പുഴയിറങ്ങി ചാക്ക് കെട്ടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂരിലെ റൂബി സൂപ്പര്‍ മാര്‍ക്കറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പെടെയുള്ളവയാണെന്ന് തിരിച്ചറിഞ്ഞു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ആരോഗ്യ വകുപ്പിനും വളയം പോലീസിനും പരാതി നല്‍കുകയുണ്ടായി.
SUBITH-V-3-2ശക്തമായ നടപടിയുമായി അധികാരികള്‍ നീങ്ങുന്നതിനിടയിലാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെ പിക്കപ്പ് വാനിലെത്തിയവര്‍ ഇതര സംസ്ഥാ തൊഴിലാളികളെ ഉപയോഗിച്ച് പുഴയില്‍ നിന്നു മാലിന്യം തിരികെ എടുത്ത് വാഹനത്തില്‍ കയറ്റി പോകാന്‍ ശ്രമിച്ചത്. ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. പിന്നീട് വളയം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. മലിന്യം തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി എസ്‌ഐ എം.വി.ജയന്‍ പറഞ്ഞു.