കുഞ്ഞാലി മരക്കാര്‍ മ്യൂസിയത്തില്‍ ഇനി പീരങ്കികളുടെ തലയെടുപ്പ്

0
380

വടകര: ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക മ്യൂസിയത്തില്‍ ഇനി പീരങ്കികളുടെ തലയെടുപ്പ്. തലശ്ശേരി കടപ്പുറത്ത് നിന്നു ലഭിച്ച പീരങ്കികളാണ് മ്യൂസിയത്തിന് അലങ്കാരമാകുന്നത്. കെട്ടിടം പണിയാന്‍ മണ്ണ് നീക്കം ചെയ്യുമ്പോള്‍ ലഭിച്ച പീരങ്കികളാണ് ഇവ. കാസ്റ്റ് അയേണില്‍ തീര്‍ത്ത ഒമ്പത് പീരങ്കികളാണ്

കുഞ്ഞാലി മരക്കാര്‍ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.പി.സധു (ഇടത്) തലശേരി താലൂക്ക് ഓഫീസില്‍ നിന്ന് പീരങ്കികളുടെ രേഖ ഏറ്റുവാങ്ങുന്നു
കുഞ്ഞാലി മരക്കാര്‍ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.പി.സധു (ഇടത്) തലശേരി താലൂക്ക് ഓഫീസില്‍ നിന്ന് പീരങ്കികളുടെ രേഖ ഏറ്റുവാങ്ങുന്നു

തലശേരിയില്‍ കണ്ടെത്തിയത്.
പുരാവസ്തു വകുപ്പും പോര്‍ട്ട് അധികൃതരും ഇവ പരിശോധിച്ചു. പുരാവസ്തു വകുപ്പ് ഇതിന്റെ രാസ സംരക്ഷണ പ്രവൃത്തി ഏറ്റെടുത്ത് നടത്തി. ഏഴ് പീരങ്കികള്‍ പോര്‍ട്ട് ഏറ്റെടുത്തപ്പോള്‍ രണ്ടെണ്ണം പുരാവസ്തു വകുപ്പിന് ലഭിച്ചു. അവയാണ് ഇപ്പോള്‍ വകുപ്പിന്റെ സംരക്ഷണ സ്മാരകമായ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ മ്യൂസിയത്തിലേക്ക് മാറ്റിയത്.
മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.പി.സധു തലശേരി താലൂക്ക് ഓഫീസില്‍ നിന്ന് ഇവ ഏറ്റ് വാങ്ങി. സന്ദര്‍ശകര്‍ക്കായി പീരങ്കികള്‍ മ്യൂസിയത്തില്‍ സജ്ജീകരിക്കും. കോട്ടക്കലെ മ്യൂസിയം പരിസരത്ത് നിന്ന് ധാരാളം പീരങ്കി ഉണ്ടകള്‍ കിട്ടിയെങ്കിലും പീരങ്കി ലഭിച്ചിരുന്നില്ല. ഈ രണ്ട് പീരങ്കികള്‍ കുഞ്ഞാലി മരക്കാരുടെ ഭവനത്തിന് മുന്നിലായി പ്രദര്‍ശിപ്പിക്കുന്നതോടെ മ്യൂസിയം ഒന്നുകൂടി ആര്‍ഷണീയമാകും.

SUBITH-V-3-2