ഋതുദേവിന്റെ ചികിത്സക്ക് പ്രവാസികളുടെ കൈത്താങ്ങ്

0
301

വളയം: ലുക്കീമിയ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചുഴലിയിലെ ഋതുദേവിന് പ്രവാസികളുടെ കൈത്താങ്ങ്. ഖത്തര്‍ പ്രവാസി കൂട്ടായ്മയായ ഒരുമ ചുഴലി സമാഹരിച്ച ആദ്യ ഗഡുവായ SUBITH-V-32,07,670 രൂപ ചികിത്സാ സഹായ കമ്മറ്റിക്കു കൈമാറി. പ്രവാസികളായ ടി.ബിനു, പി.എം.രവീന്ദ്രന്‍, സജിന്‍ എന്നിവര്‍ ചേര്‍ന്നു തുക കമ്മിറ്റി ഭാരവാഹികളെ ഏല്‍പിച്ചു.
ചുഴലി പാറയുള്ള പറമ്പത്ത് റോഷന്റെ മകന്‍ ഋതുദേവ് ലൂക്കീമിയ ബാധിച്ച് വിദഗ്ധ ചികിത്സാര്‍ഥം വെല്ലുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സാ ചെലവ് കണ്ടെത്തുന്നതിനു കമ്മിറ്റി സജീവമായി രംഗത്തുണ്ട്.