മഴക്കെടുതി: വനം വകുപ്പിന് ജില്ലയില്‍ നഷ്ടം 31.39 ലക്ഷം

0
84

കോഴിക്കോട്: സംസ്ഥാനം മുഴുവന്‍ നാശം വിതച്ച പ്രളയം ജില്ലയില്‍ വനം വകുപ്പിനുണ്ടാക്കിയത് 31.39 ലക്ഷം രൂപയുടെ നഷ്ടം. പെരുവണ്ണാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ കെട്ടിടങ്ങളടക്കം വിവിധ മേഖലകളിലായി 18 ലക്ഷത്തിലധികം രൂപയുടെ നഷ്ടങ്ങളാണുണ്ടായത്. ഇവിടെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. SUBITH-V-3മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ പ്രളയത്തില്‍ തകര്‍ന്നു. വെള്ളം കടന്നു പോവുന്ന ചാനലിന്റെ അരികു ഭിത്തിയും മഴയില്‍ തകര്‍ന്നു. മറ്റു രണ്ടുപ്രധാന വനമേഖലയായ കുറ്റിയാടിയിലും താമരശ്ശേരിയിലും ജണ്ടകളായി തിരിച്ച വിവിധ പ്രദേശളിലെ വഴിയടയാളങ്ങളും പുനസ്ഥാപിക്കേണ്ടതുണ്ട്. താമരശ്ശേരി വനമേഖലയില്‍ ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സറുകളുടെ പ്രവര്‍ത്തനവും മഴയെടുത്തു. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഡാമിനടുത്ത തൂക്കുപാലവും പൂര്‍ണമായും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ ഉണ്ടായിരിക്കുന്നത്.