വടകര പുതിയ ബസ്സ്റ്റാന്റ് നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍

0
943

വടകര: പുതിയ ബസ്സ്റ്റാന്റ് നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. സ്റ്റാന്റിനകത്തും പുറത്തുമായി എട്ടോളം ക്യാമറകളാണ് സദാ മിഴി തുറന്നു നില്‍ക്കുന്നത്.
പോലീസ് മുന്‍കൈ എടുത്ത് വ്യാപാരി വ്യവസായി ഏകോപനസമിതിയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ക്യാമറ സ്ഥാപിക്കാന്‍ വേണ്ട സംവിധാനം ഒരുക്കിയത്. ബസ് സ്റ്റാന്റില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധര്‍ വിലസുന്നത് ഇവിടെ പതിവാണ്. പിടിച്ചുപറിയും മോഷണവും യാത്രക്കാരെ ശല്യം ചെയ്യുന്നതും വര്‍ധിച്ചു. ഇതിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് ഒരു ലക്ഷം രൂപ ചെലവില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന ബസ് സ്റ്റാന്റില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് എത്രയോ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. SUBITH-V-3അധികാരികളുടെ ഭാഗത്ത് നിന്നു തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ പോലീസ് തന്നെ ഇതിന് മുന്നിട്ടിറങ്ങുകയായിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചത് പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.
ഏതായാലും നല്ല ഉദ്ദേശത്തോടെ അല്ലാതെ ഇനി ബസ് സ്റ്റാന്റില്‍ എത്തുന്നവര്‍ കരുതിയിരുന്നു കൊള്ളുക. നിങ്ങളുടെ നീക്കം സിസിടിവി ക്യാമറകള്‍ ഒപ്പിയെടുക്കും. പോലീസ് സ്‌റ്റേഷനില്‍ നിന്നു കാണാവുന്ന വിധത്തിലാണ് ഇൗ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.