ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്

0
292

കോഴിക്കോട്: കേരളത്തെ നടുക്കിയ മഹാപ്രളയത്തില്‍ വെള്ളം കയറി സര്‍വതും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മൂഴിക്കലിലെ വീട്ടിലേക്ക് ആശ്വാസവുമായി ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍. വീട്ടിലേക്ക് ആവശ്യമായ തീന്‍മേശയും കസേരകളും മറ്റ് അത്യാവശ്യ സാധനങ്ങളും വെള്ളിമാട്കുന്ന് SUBITH-V-3ജെഡിടി പോളിടെക്‌നിക് ആര്‍ക്കിടെക്ചര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ആര്‍ക്കിടെന്‍സ് എത്തിച്ചു. ക്ലാസ്സ് ട്യൂട്ടര്‍ ലിഷയുടെ നേതൃത്വത്തിലാണ് ഇവ വീട്ടിലെത്തിച്ചത്. അധ്യാപകന്‍ അഫ്‌സല്‍ റിയാസ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ റാബിത്ത് പയന്തോങ്ങില്‍, ഷെല്‍ഹ, സിയാദ്, അബ്ദുള്ള, വിഥുന്‍, നിതിന്‍, നിര്‍മ്മല്‍ ഫ്രാന്‍സിന, ആയിഷ മുനവ്വറ, ഹാഫിസ് മുഹമ്മദ്, ബാസിത്, ബിസ്മില്‍ കെന്‍സ തുടങ്ങിയ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.