എസ്എംഐ സ്‌കൂള്‍ 1,00,001 രൂപ കൈമാറി

0
530

 

വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി എസ്എംഐ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാനേജ്‌മെന്റ്ും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 1,00,001 രൂപ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് കൈമാറി. ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ടി.ജി.ഇസ്മായില്‍, അന്‍വര്‍ഹാജി, പ്രിന്‍സിപ്പള്‍ അബ്ദുസ്സലാം, സ്‌കൂള്‍ ഹെഡ് ബോയ് മുഹമ്മദ് സാഹിദ്, ഹെഡ് ഗേള്‍ ഫാത്വിമത്തുല്‍ ലിയാന തുടങ്ങിയവര്‍ സംബന്ധിച്ചു. ഫണ്ട് സ്വരൂപിക്കുന്നതില്‍ പങ്കാളികളായ മൂഴുവനാളുകളേയും മന്ത്രി അഭിനന്ദിച്ചു.

SUBITH-V-3