എംഎച്ച്ഇഎസ് കോളജ് സംഘര്‍ഷം; വടകരയില്‍ ആശുപത്രി പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

0
1489
പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫാസില്‍

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മൂന്നാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഫാസിലിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു തിരിച്ചടിയായി വടകര വീരഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ രാത്രിയോടെ അക്രമമുണ്ടായി. ആശുപത്രിയിലുള്ളവരെ കാണാനെത്തിയ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
എംഎച്ച്ഇഎസ് കോളജില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി എസ്എഫ്‌ഐ മികച്ച മുന്നേറ്റം കാഴ്ചവെച്ചതില്‍ വിറളിപൂണ്ട എംഎസ്എഫുകാര്‍ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന സ്ഥിതിയാണെന്ന് പറയുന്നു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന

വീരഞ്ചേരിയിലെ സ്വകാര്യ ആശപത്രി പരിസരത്ത് എത്തിയവര്‍
വീരഞ്ചേരിയിലെ സ്വകാര്യ ആശപത്രി പരിസരത്ത് എത്തിയവര്‍

കാരണത്തില്‍ മാരകമായ ആക്രമണമാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്നും പ്രിന്‍സിപ്പളും മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പെടെയുള്ളവരുടെ മുന്നിലിട്ടാണ് അക്രമമെന്നും പരാതിയുണ്ട്.
വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് ദിവസങ്ങളായി അടച്ച എംഎച്ച്ഇഎസ് കോളജ് ഇന്നാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ വീണ്ടും അക്രമമുണ്ടായത് സമാധാനാന്തരീക്ഷം താറുമാറാക്കിയിരിക്കുകയാണ്.
അക്രമത്തില്‍ പരിക്കേറ്റ എംഎസ്എഫ് പ്രവര്‍ത്തകരും രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥികളുമായ സാഹിദ്, ഇര്‍ഫാന്‍, റിഷാല്‍ എന്നിവരാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. ഇതറിഞ്ഞാണ് രാത്രിയോടെ അക്രമിക്കാന്‍ ഒരു സംഘമാളുകളെത്തിയത്.
ആശുപത്രി പരിസരത്ത് നിന്ന് അക്രമികളെ പിടികൂടാതെ നിരപരാധികളായ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണെന്ന് എംഎസ്എഫ്, യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

SUBITH-V-3