വടകരയില്‍ അനധികൃത മരുന്നുവില്‍പന; നടപടി വേണമെന്ന് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍

0
304

വടകര: വടകര മേഖലയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ രാത്രി പന്ത്രണ്ടുമണിവരെ തുറന്ന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ മരുന്നുവില്‍പ്പന നടത്തുന്നതായി കേരള പ്രൈവറ്റ്‌ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍. ഇതിനെതിരെ നടപടി വേണമെന്ന് അസോസിയേഷന്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആന്റിബയോട്ടിക്, സ്റ്റിറോയിഡ്, സൈക്കോട്രോപ്പിക് വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്‌ ഇങ്ങനെ വിറ്റഴിക്കുന്നത്. ഔഷധമേഖലയുമായി ബന്ധമില്ലാത്തവരാണ് ഈസമയങ്ങളില്‍ മരുന്ന് വില്‍ക്കുന്നതെന്നും ഇത് ഫാര്‍മസി നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഇതിനെതിരേ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും സര്‍ക്കാരും അടിയന്തരനടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി.നവീന്‍ചന്ദ് ഉദ്ഘാടനംചെയ്തു. സി.സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫാര്‍മസി SUBITH-V-3കൗണ്‍സില്‍ അംഗം ജയന്‍ കോറോത്ത്, ജില്ലാ പ്രസിഡന്റ് നവീന്‍ലാല്‍ പാടിക്കുന്ന്, മഹമൂദ് മൂടാടി, കെ.എം. സുനില്‍കുമാര്‍, എം. ഷറിന്‍കുമാര്‍, രമ്യ പ്രശാന്ത്, എം. കൃഷ്ണജിത്ത്, എ.പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി രമ്യ പ്രശാന്ത് (പ്രസിഡന്റ്), സി.സുമേഷ്, ഐ.മണി (വൈ.പ്രസിഡന്റ്), എം.ടി.നജീര്‍ (സെക്ര.), എം.കൃഷ്ണജിത്ത്, ആര്‍.അര്‍ജുന്‍ (ജോ.സെക്രട്ടറി.), എ.പി. സുനില്‍കുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.