നാദാപുരം വില്ലേജ് ഓഫീസറെ യൂത്ത് ലീഗ് ഉപരോധിച്ചു

0
610

നാദാപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് അര്‍ഹമായ സഹായം നിഷേധിച്ചെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം വില്ലേജ് ഓഫീസറെ ഉപരോധിച്ചു. പഞ്ചായത്ത് നല്‍കിയ ലിസ്റ്റില്‍ നിന്ന് ആളുകളെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 87 പേരുടെ ലിസ്റ്റാണ് പഞ്ചായത്ത് ഓഫീസില്‍ നിന്നു വില്ലേജ് അധികൃതര്‍ക്ക് നല്‍കിയത്. എന്നാല്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാതെ ഇവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായാണ് ആരോപണം.

SUBITH-V-3-2