റോഡ് നിര്‍മാണം: സ്ഥലം ഏറ്റെടുക്കാന്‍ ജനകീയ കമ്മിറ്റി

0
216

വടകര: ചോറോട് മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി-മോന്താല്‍കടവ് റോഡ് പരിഷ്‌കരണ പ്രവൃത്തി സുഗമമായി നടത്താന്‍ അഴിയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് 16 കോടി രൂപ ചെലവിലാണ് പത്തൊമ്പതര കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പരിഷ്‌കരിക്കുന്നത്. ചിറയില്‍ പീടിക കല്ലാമല ഭാഗത്ത് വീതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡിന്റെ ഇരു വശങ്ങളിലും സ്ഥലം ഏറ്റെടുക്കാന്‍ ജനകീയ SUBITH-V-3-2കമ്മിറ്റി രൂപീകരിച്ചു.
വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഡ്രയിനേജ് നിര്‍മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, ശുഭാ മുരളീധരന്‍, ശ്രീജേഷ് കുമാര്‍, പി.ബാബുരാജ്, എം.പി.ബാബു, പി.എം.അശോകന്‍, പ്രദീപ് ചോമ്പാല, കെ.സുരേന്ദ്രന്‍, കെ.അന്‍വര്‍ ഹാജി, പി.നാണു, എം.പി.ചന്ദ്രന്‍, പി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാനായി ഇ.ടി.അയൂബിനെയും കണ്‍വീനറായി പി.പി.ശ്രീധരനെയും തെരഞ്ഞെടുത്തു.