പി.കെ.നവാസിന് ജന്‍മനാടിന്റെ ഹൃദ്യമായ സ്വീകരണം

0
292

കുറ്റിയാടി: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ.നവാസിന് ജന്‍മനാടായ പാലേരിയില്‍ പൗരാവലി ഹൃദ്യമായ സ്വീകരണം നല്‍കി. നാട്ടിന്‍പുറ നന്മകളെ തൊട്ടുണര്‍ത്തിയും കൂടെ നിര്‍ത്തിയും എങ്ങിനെ പൊതു വിദ്യാലയങ്ങളെ ഉയര്‍ച്ചയിലേക്ക് നയിക്കാമെന്നതിന്റെ ഉത്തമ മാതൃകയാണ് നവാസെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല നവാസിനെ ഏല്‍പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന റീസെറ്റ് ആണ് SUBITH-V-3പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഉപഹാരങ്ങള്‍ നല്‍കി.
കെ.വി.കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര പൊന്നാട അണിയിച്ചു. കെ.വി.രാഘവന്‍ മാസ്റ്റര്‍, എസ്പി.കുഞ്ഞമ്മദ്, സി.കെ.ശോഭന, ജേക്കബ് കോമാച്ചി, അബ്ദുല്ലാ സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു. പികെ.നവാസിനെ ടെലഫോണ്‍ എക്‌സ് ചേഞ്ച് പരിസരത്ത് നിന്നു ഘോഷയാത്രയോടെയാണ് വേദിയിലേക്ക് ആനയിച്ചത്.