രക്ഷാപ്രവര്‍ത്തകര്‍ക്ക് എന്‍എസ്എസിന്റെ ആദരം

0
134

വടകര: പ്രളയ ദുരന്തത്തില്‍ നാടിന് കൈത്താങ്ങായി വടകരയില്‍ നിന്നു രക്ഷാപ്രവര്‍ത്തനത്തിന് പോയ കേരളത്തിന്റെ സൈന്യം കടലിന്റെ മക്കള്‍ക്ക് എംയുഎം ഹയര്‍സെക്കന്ററി എന്‍എസ്എസ് വക ആദരം. പ്ലസ്ടു ഹാളില്‍ നടന്ന SUBITH-V-3-2ചടങ്ങ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.സി.സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. എസ്‌ഐ ഷറഫുദ്ദീന്‍ ഉപഹാരം സമ്മാനിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അദീബ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സജീവന്‍, കെ.കെ.മഹമൂദ്, പി.ടി.എ. പ്രസിഡന്റ് അമ്മദ്ഹാജി, എന്‍എസ്എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമദ്, കിഴക്കയില്‍ അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജാസിര്‍ ബിന്‍ ജലീല്‍ സ്വാഗതം പറഞ്ഞു.