പൗള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു

0
108

നാദാപുരം: കേരള മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം കുറുവന്തേരി യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്‍കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് കുറുവയില്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ കെ.പികുമാരന്‍, എച്ച്എം കെ.ശശിധരന്‍, പി.ടി്ര.എ പ്രസിഡന്റ് കുഞ്ഞാലി തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ചന്ദ്രിക സ്വാഗതം പറഞ്ഞു