സംരക്ഷണ ഭിത്തിയില്ല; പുഴയോരത്തെ വീടുകള്‍ ഭീഷണിയില്‍

0
337

 

മണിയൂര്‍: പുഴക്ക് സംരക്ഷണ ഭിത്തിയില്ലാത്തത് മണിയൂര്‍ പഞ്ചായത്തുകാരില്‍ ഭീതിയുണര്‍ത്തുന്നു. മങ്കര, ചെരണ്ടത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതിലാണ് പുഴയോരം ഇടിയുന്നത്. സമീപത്തെ വീടുകള്‍ ഭീഷണിയിലായതോടെ കുടുംബങ്ങള്‍ ഭീതിയിലായി. പ്രതികൂല സാഹചര്യം കാരണം ഈ പ്രളയത്തില്‍ ഒട്ടേറെ പേര്‍ വീടുകളില്‍ നിന്ന് മാറി താമസിക്കുകയുണ്ടായി.
മഴക്കാലം തുടങ്ങിയതോടെയാണ് തീരം വ്യാപകമായി ഇടിയാന്‍ തുടങ്ങിയത്. മണ്ണ് ഇടിഞ്ഞതിനൊപ്പം നിരവധി മരങ്ങള്‍ നിലംപൊത്തി. ഇതോടെ പുഴക്ക് സമീപത്തെ SUBITH-V-3-2ഒട്ടേറെ വീട്ടുകാര്‍ ആശങ്കയോടെയാണ് കഴിയുന്നത്. പുഴയോരം ഇടിഞ്ഞുതാഴുന്നത് തടയാനായി സംരക്ഷണഭിത്തികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ഥിച്ചു. തീരം കെട്ടി സംരക്ഷിക്കുന്നതോടൊപ്പം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുമുള്ള നടപടികള്‍ വേണ്ടതുണ്ട്. അടുത്ത മഴക്കു മുമ്പെങ്കിലും നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ പ്രാദേശിക ജനപ്രതിപ്രതിനിധികളുടെ ഇടപെടല്‍ അനിവാര്യമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.