പുറമേരിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

0
278

നാദാപുരം: പുറമേരിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. വില്ലാട്ട് താഴെ കുനിയില്‍ അബ്ദുദുള്ളയുടെ സഹോദരന്‍ യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ ഭാഗം SUBITH-V-3വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് വീടിനകത്ത് സൂക്ഷിച്ച ബ്ലാങ്കറ്റുകള്‍, ഡിന്നര്‍ സെറ്റ്, എല്‍ഇഡി ടിവി, വിലയേറിയ വസ്ത്രങ്ങള്‍ എന്നിവ കവര്‍ന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം വീട് ശുചീകരിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. അമ്പത്തിഅയ്യായിരം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി യൂസഫിന്റെ സഹോദരന്‍ പരാതി നല്‍കി. യൂസഫും കുടുംബവും വിദേശത്താണ്. നാദാപുരം എസ്‌ഐ എന്‍.പ്രജീഷ്, ജൂനിയര്‍ എസ്‌ഐ എസ്.നിഖില്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി