അസാധുവാക്കിയ 99.3ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍ബിഐ

0
650

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു മുമ്പ് 500ന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്.
ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി.
പതിനായിരംകോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തത്. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസര്‍വ് ബാങ്കിന്റെ മറുപടി. 

അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്.
ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്. പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ SUBITH-V-3-2നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നോട്ട് നിരോധനത്തിനുശേഷം 2016-17ല്‍ പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിനായി 7,965 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടിരട്ടിയാണിത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ 4,912 കോടി രൂപയാണ് പുതിയ നോട്ടിനായി ചെലവിട്ടത്.
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും തീരുമാനം പരാജയമായിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണക്കുകള്‍.