വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശുക്കിടാവിനെ ദാനം ചെയ്ത് കര്‍ഷക തൊഴിലാളി. കുട്ടോത്ത് ബാങ്ക്റോഡിലെ കേളോത്ത് രാധയുമാണ് പശുക്കിടാവിനെ സംഭാവന ചെയ്തത്. ഇന്നു രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്.ബാലറം പശുക്കിടാവിനെ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ ഒ.പി.ബാബു, സിപിഎം ലോക്കല്‍ സെക്രട്ടറി സി.എം.ഷാജി, കോണ്‍ഗ്രസ് നേതാവ് ടി.ടി.മോഹനന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രണ്ടര വയസുള്ള പശുക്കിടാവിനെയാണ് ദാനം ചെയ്തത്. പശുക്കളെ വളര്‍ത്തുന്ന ഇവര്‍ ഇതിലൊരു കിടാവിനെ സംഭാവന ചെയ്യാന്‍ തീരുമാനിച്ച കാര്യം സിപിഎം നേതാക്കളെ അറിയിക്കുകയായിരുന്നു. വൈകുന്നേരം തൊഴിലാളിമുക്കില് പശുക്കിടാവിനെ ലേലം ചെയ്യും. ഇതിലൂടെ കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാത്രമേ കിടാവിനെ ലേലത്തില്‍ നല്‍കൂ. ഇതില്‍ കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൊണ്ടുപോകാം.