അഴിയൂരില്‍ നിന്ന് ആലുവയിലേക്ക് സഹായവണ്ടി പുറപ്പെട്ടു

0
195

അഴിയൂര്‍: മഹാപ്രളയത്തില്‍ ദുരിതക്കയത്തിലായ ആലുവയിലെ ജനങ്ങള്‍ക്കു സഹായമേകാന്‍ അഴിയൂരില്‍ നിന്നു വണ്ടി പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായുള്ള സഹായവണ്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ഫളാഗ് ഓഫ് ചെയ്തു, ആവിക്കര ക്ഷേത്ര കമ്മറ്റി, ടെംപ്‌കോണ്‍ ഇലക്ട്രോണിക്ക് സിസ്റ്റം, മുബൈ അല്‍ മാക്ക് പാക്കേജഡ് ഇന്ത്യ എന്നിവയുടെ സഹായത്തോടെ രണ്ടര ലക്ഷം രൂപയുടെ SUBITH-V-3മരുന്ന് അടക്കമുള്ള ഭക്ഷ്യവസ്തുക്കളുമായാണ് ആവിക്കര കലാക്ഷേത്ര ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍ എന്‍.പി.യുടെ നേത്യത്തില്‍ വാഹനം പുറപ്പെട്ടത്.
പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തിയ മല്‍സ്യ തൊഴിലാളി പ്രിയേഷ് മാളിയേക്കലിനെ ചടങ്ങില്‍ പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ആദരിച്ചു, മഹേഷ്.കെ.കെ.അധ്യക്ഷത വഹിച്ചു, പ്രദീപ് ആവിക്കര, ഉഷ ചാത്തങ്കണ്ടി (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍), പി.നാണു, എം.പി.ബാബു, ഗോവിന്ദന്‍, എം.കുഞ്ഞിരാമന്‍, രജീഷ് ആവിക്കര, കുമാരന്‍, കാരണവര്‍ കൃഷ്ണന്‍, ഒതയന്‍ എന്നിവര്‍ സംസാരിച്ചു