കേന്ദ്രസര്‍ക്കാര്‍ ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ആര്‍എസ്എസ് മുഖപത്രം

0
252

കോഴിക്കോട്: പ്രളയദുരന്തം നേരിടുന്ന കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ വികട നയത്തിനെതിരെ എല്ലാവരും പ്രതികരണിക്കണമെന്നും കേസരി വെബ്‌സൈറ്റിലെ മുഖലേഖനം ആവശ്യപ്പെടുന്നു.
ഇത്രയും നാളും വിശ്വസിച്ച പ്രസ്ഥാനം മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മവഞ്ചനയാകും. അത് പ്രവര്‍ത്തകരോടും കേരളത്തോടും ഞങ്ങളോടുതന്നെയും ചെയ്യുന്ന വഞ്ചനയാകുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന ലേഖനത്തിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ ലേഖനത്തില്‍ പ്രകീര്‍ത്തിക്കുന്നു. ദുരന്തങ്ങളെ ദുരന്തങ്ങളായി കാണുകയും രാഷ്ട്രീയമാനം നല്‍കാതിരിക്കുകയും വേണമെന്ന നിലപാടാണ് ആര്‍എസ്എസിനെ ശത്രുക്കളെപ്പോലെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. SUBITH-V-3കേന്ദ്രത്തില്‍ നിന്നും എല്ലാ സഹായവും കേരളത്തിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ രാഷ്ട്രീയ മര്യാദ ദുരന്തമുഖത്ത് നില്‍ക്കുന്‌പോള്‍ തിരിച്ചു നല്‍കേണ്ടതുണ്ട്. പ്രളയത്തിനും പ്രകൃതിക്കും രാഷ്ട്രീയ വ്യത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്‍മുളയും അടക്കം സംഘപുത്രമാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും നാശം വിതച്ചത്. അത് ആര്‍എസ്എസ് കേന്ദ്രത്തെ ധരിപ്പിച്ചെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ലേഖനം വിവാദമായതോടെ ഇത് കേസരിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി.