ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ റൂറല്‍ പോലീസ്

0
227

വടകര: കേരള പോലീസ് അസോസിയേഷന്റെയും കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്. ഇവര്‍ ശേഖരിച്ച സാധനങ്ങളുമായി വാഹനം തൃശൂരിലേക്കു പുറപ്പെട്ടു. റൂറല്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നും പോലീസുദ്യോഗസ്ഥര്‍ നല്‍കിയ ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങളാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.
രാവിലെ പുതുപ്പണത്തെ റൂറല്‍ എസ്പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് ഫ് ളാഗ് ഓഫ് ചെയ്തു
SUBITH-V-3-2തുണിത്തരങ്ങള്‍, ശുചീകരണ ഉപാധികള്‍, ഭക്ഷണ സാധനങ്ങള്‍, വാഴക്കുലകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നാപ്കിനുകള്‍ എന്നിവയാണ് പ്രധാനമായുമുള്ളത്. ആറു ലക്ഷത്തോളം രൂപയുടെ സാധന സമഗ്രികളാണ് പോലീസ് കാരില്‍ നിന്നു ശേഖരിച്ചത്. നാലു വാഹനങ്ങളിലായി ജില്ലാ പോലീസ് ഓഫീസ് പരിസരത്തു നിന്നും പുറപ്പെട്ട വാഹനങ്ങള്‍് വൈകീട്ടോടുകൂടി തൃശ്ശൂര്‍ ജില്ലാ കളക്ടറെ എല്‍പ്പിക്കും.
മഹത്തരമായ ഈ സദുദ്യമത്തിന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഭാസകരന്‍ കെ.പി.സുനില്‍ കുമാര്‍, എം.നാസര്‍, സി.കെ.സുജിത്ത്, പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ എ.വിജയന്‍, പി.മുഹമ്മദ്, പി.ടി.പ്രേമന്‍, ഷാജികുമാര്‍, അഭിജിത്ത്, സുഖിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി