അനര്‍ഹരായ റേഷന്‍കാര്‍ഡുടമകള്‍ക്കായി പരിശോധന ശക്തമാക്കി 

0
258

വടകര: റേഷന്‍ കാര്‍ഡുകളിലെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന SUBITH-V-3ശക്തമാക്കി. വടകര താലൂക്കില്‍ ഇത്തരത്തില്‍പെട്ട ഇരുന്നൂറിലേറെ കാര്‍ഡുകള്‍ കണ്ടെടുത്തു. വീടുകളില്‍ നിന്നു പിടിച്ചെടുക്കുകയോ കാര്‍ഡുടമകള്‍ സപ്ലൈ ഓഫീസില്‍ ഹാജരാക്കുകയോ ചെയ്തവയാണ് ഇവ.
അനര്‍ഹരായ കുടുംബങ്ങള്‍ ബിപിഎല്‍, എഎവൈ വിഭാഗത്തില്‍ കടന്നുകൂടി സൗജന്യ നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. വടകര താലൂക്കിലെ കുറ്റ്യാടി, നാദാപുരം, വില്യാപ്പള്ളി, വടകര എന്നീ നാലു ഫര്‍ക്കകളില്‍ നിന്നായി അനര്‍ഹമായ 221 കാര്‍ഡുകള്‍ കണ്ടെടുത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സലീം പറഞ്ഞു.
ഇത്തരം കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് സപ്ലൈ ഓഫീസില്‍ car accessoriesതിരിച്ചേല്‍പിക്കണമെന്നും പിന്നീട് ഇവ വീടുകളില്‍ നിന്നു പിടിച്ചെടുക്കുകയാണെങ്കില്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില തിരിച്ചുപിടുക്കുമെന്നും ടിഎസ്ഒ മുന്നറിയിപ്പു നല്‍കി.
ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുള്ളവര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍ എന്നിവരുടെ കാര്‍ഡുകളാണ് കണ്ടുകെട്ടുന്നത്. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുമെന്നും നിയമനടപടി സ്വകരിക്കുമെന്നും ടിഎസ്ഒ മുന്നറിയിപ്പു നല്‍കി.
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സജിത, കെ. ബീന, സ്‌ക്വാഡ് അംഗങ്ങളായ വൈശാഖ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.