യുവാവിന് മര്‍ദ്ദനം: പതിമൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

0
346

നാദാപുരം: കല്ലാച്ചിയില്‍ നിന്ന് വളയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ SUBITH-V-3പതിമൂന്ന് പേര്‍ക്കെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. വളയം കുറ്റിക്കാട്ടിലെ വലിയ കുന്നുമ്മല്‍ മനോജന്റെ പരാതിയിലാണ് കേസ്. വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജനില്‍ നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പതിമൂന്ന് പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തത്.
മനോജനെ പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച മവ്വഞ്ചേരി പള്ളിക്ക് പിറക് വശത്തെ വീട്ടിലെത്തിഎസ്‌ഐ എന്‍.പ്രജീഷിിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. പ്രതികളെ പിടികൂടുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്നുംഅന്വേഷണം ഊജിതമാക്കിയതായും എസ്‌ഐ പറഞ്ഞു.
ചൊവാഴ്ചരാത്രി പതിനൊന്നിനാണ് സംഭവം. വളയം റോഡില്‍ വെച്ച്കള്ളനല്ലേ car accessoriesഎന്ന് ചോദിച്ച് ബലമായി പിടിച്ചു കൊണ്ടുപോയികല്ലാച്ചി പൈപ്പ് ലൈന്‍ റോഡില്‍ മവ്വഞ്ചേരി പള്ളിക്ക് പിറകിലെ വീട്ടില്‍ എത്തിച്ച ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മനോജന്റെ ഫോട്ടോയെടുത്ത് മോഷ്ടാവിനെ പിടികൂടിയെന്ന വോയ്സ് ക്‌ളിപ്പോടെ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ പത്തോളം പേരും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ ഇടതു കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പതിനൊന്നു മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ ഇയാളെ തടങ്കലില്‍ വെച്ചു. മനോജന്റെ ഫോട്ടോ എടുത്ത് കള്ളനെന്ന്പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.