സ്വകാര്യ ബസിലെ പീഡന ശ്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

0
511

നാദാപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറി പിടിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. വടകര-തൊട്ടില്‍ പാലം റൂട്ടിലോടുന്ന പി.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18 പി 7863 നബീബ് ബസ് കണ്ടക്ടര്‍ തൊട്ടില്‍പാലം SUBITH-V-3മൊയിലോത്തറ സ്വദേശി എളവനപൊയില്‍ നിജീഷിനെയാണ് (31) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം. തൊട്ടില്‍ പാലത്ത് നിന്ന് വടകരയിലേക്കുള്ള യാത്രാ മധ്യേ രാവിലെ എട്ടേ നാല്‍പ്പത്തിയഞ്ചിന് നാദാപുരം് സ്റ്റാന്റിലെത്തിയപ്പോള്‍ പ്രതി കടന്നുപിടിക്കുകയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ജില്ലാ കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ നാദാപുരം പോലീസില്‍ ഹാജരാവുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

car accessories