അങ്ങാടി കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി

0
778

വടകര: താഴെഅങ്ങാടിയിലെ പള്ളിക്കുളത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി. ലീഗ് ഓഫീസിനു സമീപത്തെ അങ്ങാടിപള്ളിയോട് ചേര്‍ന്ന കുളത്തിലാണ് മത്സ്യങ്ങള്‍ വ്യാപകമായി ചത്ത് പൊന്തിയിരിക്കുന്നത്.
ചെറുതും വലുതുമായ നൂറുകണക്കിനു മത്സ്യങ്ങളാണ് ചത്തത്. പിലാപ്പി car accessoriesഇനത്തില്‍പെട്ട മത്സ്യമാണ് ഇവ. ഇന്നുരാവിലെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പള്ളി ആവശ്യത്തിനും കുളിക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയതാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമായി സംശയിക്കുന്നത്.
സംഭവമറിഞ്ഞെത്തിയവര്‍ ചത്ത മത്സ്യങ്ങളെ കുളത്തില്‍ നിന്ന് മാറ്റി. മുനിസിപ്പല്‍ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ നിന്നു വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കു വേണ്ടി ശേഖരിച്ചു. പോലീസിലും പരാതി നല്‍കി. മാലിന്യം തള്ളിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

SUBITH-V-3