കിഴക്കന്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0
444

കോഴിക്കോട്: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായതിനാല്‍ SUBITH-V-3താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌
ജില്ലാ കളക്ടര്‍ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകളും അംഗനവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി car accessoriesപ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ഇടുക്കി ജില്ലയിലെ ദേവികുളം ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ച നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.