ഇടുക്കി അണക്കെട്ട് തുറന്നു

0
720

 ഇടുക്കി : കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും SUBITH-V-3കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് തുറന്നു. 26 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആണ് ഉച്ചയ്ക്ക് 12 .30 നു തുറന്നത്. 50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാല് മണിക്കൂര്‍ നേരം തുറന്നിടും.
ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു
സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇങ്ങനെ 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് ലോവര്‍പെരിയാറിന്റെ ശേഷിയുടെ ആറരശതമാനത്തോളം വെള്ളംമാത്രം. അതായത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലം. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന car accessoriesനിലയില്‍ 40 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക.
പുഴയില്‍ ഇറങ്ങറുന്നതിനും കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ഇടമലയാറിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. അവിടെ നിന്നും വെള്ളം ഒഴുകി വരുന്ന ഭൂതത്താന്‍ അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിരിക്കുകയാണ്.